നാണ്യപ്പെരുപ്പം 7.51 ശതമാനമായി
ദില്ലി: ഇന്ത്യയുടെ നാണ്യപ്പെരുപ്പം ഉയരുന്നു. ഇപ്പോഴത് 7.51 ശതമാനത്തിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
പച്ചക്കറികള്‍ക്കും മറ്റ് നിത്യോപയോഗസാധനങ്ങള്‍ക്കും വില ഉയര്‍ന്ന സാഹചര്യത്തിലാണ് നാണ്യപ്പെരുപ്പം കൂടിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് നാണ്യപ്പെരുപ്പ നിരക്ക് വെറും 4.27 ശതമാനം മാത്രമായിരുന്നു.
നാണ്യപ്പെരുപ്പനിരക്ക് തടയാന്‍ നടപടികളെടുക്കുമെന്ന ധനമന്ത്രി പി. ചിദംബരത്തിന്റെ വാക്കുകള്‍ വെറുതെയായി. എണ്ണവില പഴയതോതില്‍ തന്നെ നില്ക്കുകയാണ്. പക്ഷെ പച്ചക്കറികളുടെയും പഴങ്ങളുടെയും വില ഉയര്‍ന്നതാണ് നാണ്യപ്പെരുപ്പത്തോത് കൂട്ടിയത്.












Click it and Unblock the Notifications