Get Updates
Get notified of breaking news, exclusive insights, and must-see stories!

പുന:സംഘടന: ആന്റണി നാളെ ദില്ലിക്ക്

തിരുവനന്തപുരം: മന്ത്രിസഭാ പുന:ംസഘടന സംബന്ധിച്ച ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി എ. കെ. ആന്റണിയോട് ദില്ലിയിലെത്താന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ആവശ്യപ്പെട്ടു.

ആഗസ്ത് ഏഴ് ശനിയാഴ്ച ആന്റണി ദില്ലിയിലേക്ക് തിരിക്കും. വൈകീട്ട് ആറ് മണിക്കാണ് ചര്‍ച്ച. കൊച്ചിയില്‍ നിന്ന് രാവിലെ 10.30നാണ് ആന്റണി ദില്ലിയിലേക്ക് തിരിക്കുന്നത്.

പുന:സംഘടന സംബന്ധിച്ച ചര്‍ച്ചയ്ക്കായി എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ തിങ്കളാഴ്ചയോ ചൊവാഴ്ചയോ കേരളത്തിലെത്തുമെന്ന് അറിയിച്ചിരുന്നു. ആന്റണി ദില്ലിയിലെത്തുന്നതിനാല്‍ തത്കാലം പട്ടേല്‍ കേരളത്തിലേക്ക് വരില്ല.

ആന്റണിയും സോണിയയും തമ്മിലുള്ള ചര്‍ച്ചക്ക് മുന്നോടിയായി അഹമ്മദ് പട്ടേല്‍ ഹൈക്കമാന്റ് നിരീക്ഷകരായിരുന്ന ആര്‍. എല്‍. ഭാട്യ, മാര്‍ഗരറ്റ് ആല്‍വ എന്നിവരുമായി ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പുന:സംഘടന സംബന്ധിച്ച് പുതിയൊരു റിപ്പോര്‍ട്ട് തയ്യാറാക്കി സോണിയക്ക് സമര്‍പ്പിച്ചേക്കും.

പുന:സംഘടന ആഗസ്ത് 15ന് മുമ്പ് ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി ഒഴികെയുള്ള എല്ലാ മന്ത്രിമാരെയും മാറ്റിയേക്കും എന്ന അഭ്യൂഹം പരന്നിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രിമാരായ കെ. വി. തോമസ്, കെ. സുധാകരന്‍, എം. വി. രാഘവന്‍ എന്നിവര്‍ ദില്ലിയിലെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+