ആന്റണി ദില്ലിയാത്ര റദ്ദാക്കി
തൃശൂര്‍: ആന്റണി തന്റെ ദില്ലിയാത്ര റദ്ദാക്കി. തൃശൂരില്‍ ആഗസ്ത് ആറ് വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവേയാണ് ആന്റണി ഇക്കാര്യം അറിയിച്ചത്.
ആഗസ്ത് ഏഴ് ശനിയാഴ്ചയാണ് അദ്ദേഹം ദില്ലിയ്ക്ക് പുറപ്പെടാനിരുന്നത്. യുഡിഎഫ് മന്ത്രിസഭ പുനസംഘടിപ്പിയ്ക്കുന്നത് സംബന്ധിച്ച് ഹൈക്കമാന്റുമായി ചര്‍ച്ചകള്‍ക്കാണ് ആന്റണി പോകാനിരുന്നത്.
എന്തുകൊണ്ടാണ് യാത്ര റദ്ദാക്കിയതെന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തില്‍ നിന്നും ആന്റണി ഒഴിഞ്ഞുമാറി. നിങ്ങള്‍ എന്ത് വേണമെങ്കിലും എഴുതിക്കോളൂ. ഞാന്‍ എന്റെ വിമാനടിക്കറ്റ് റദ്ദാക്കി. ബാക്കി നിങ്ങളുടെ ഭാവനയ്ക്ക് വിടുന്നു. - ആന്റണി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്തപരാജയത്തെ തുടര്‍ന്നാണ് മന്ത്രിസഭ പുനസംഘടിപ്പിയ്ക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്.












Click it and Unblock the Notifications