ഡാം സുരക്ഷാ അതോറിറ്റി രൂപീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ തടയണകളുടെ സുരക്ഷ പരിശോധിക്കാന്‍ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിക്കുമെന്ന് ജലസേചന മന്ത്രി ടി. എം. ജേക്കബ് അറിയിച്ചു.
ഇടുക്കിയിലെ കുളമാവില്‍ തടയണ തകര്‍ന്നത് നിര്‍മാണത്തിലെ തകരാറ് മൂലമാണെന്ന് മന്ത്രി പറഞ്ഞു. ആഗസ്ത് ആറ് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തടയണ നിര്‍മാണവുമായി ജലസേചന വകുപ്പിന് യാതൊരു ബന്ധവുമില്ല. തടയണക്ക് അനുമതി നല്‍കിയത് തദ്ദേശസ്വയംഭരണ വകുപ്പാണ്. എംപ്ലോയ്മെന്റ് അഷ്വറന്‍സ് സ്കീമിന് കീഴിലായി ഇടുക്കി ബ്ലോക്ക് പഞ്ചായത്താണ് തടയണ നിര്‍മിച്ചത്.
സംഭവത്തെ കുറിച്ച് ഇടുക്കി ജില്ലാ കളക്ടര്‍ അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications