Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂവാറ്റുപുഴ തോല്‍വി: എല്ലാവരും കുറ്റക്കാര്‍

തിരുവനന്തപുരം: മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തുന്ന എല്‍ഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ഇടതുമുന്നണി ഏകോപനസമിതി യോഗത്തില്‍ സമര്‍പ്പിച്ചു.

സിപിഎം ഉള്‍പ്പെടെ എല്‍ഡിഎഫിലെ എല്ലാ കക്ഷികളും തോല്‍വിക്ക് കാരണമായ വീഴ്ചകള്‍ വരുത്തിയിട്ടുണ്ടെന്നാണ് മുപ്പത് പേജോളം വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കണ്‍വീനറായ മൂന്നംഗ സമിതിയെയാണ് ഇടതുമുന്നണി മൂവാറ്റുപുഴയിലെ പരാജയത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നത്. ആഗസ്ത് ആറ് വെള്ളിയാഴ്ച രാവിലെ തുടങ്ങിയ ഇടതുമുന്നണി ഏകോപന സമിതി യോഗത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

റിപ്പോര്‍ട്ട് വെള്ളിയാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമോയെന്ന് വ്യക്തമല്ല. സ്വാശ്രയ കോളജ് പ്രശ്നവും മഴക്കെടുതിയുമാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതിന് യോഗം തീരുമാനിച്ചു. സ്വാശ്രയ പ്രൊഫഷണല്‍ കോളജ് നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ പെടുത്തുന്നതു സംബന്ധിച്ച് എന്ത് നിലപാട് സ്വീകരിക്കണമെന്നതിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+