ഓണത്തിന് പ്രത്യേക വിമാന സര്‍വീസ്
കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തും.
ആഗസ്ത് 19, 24, 26 തീയതികളില്‍ ഷാര്‍ജ വഴി മസ്കറ്റിലേക്ക് പ്രത്യേക വിമാന സര്‍വീസുണ്ടാവും. വൈകീട്ട് 6.20ന് വിമാനം കൊച്ചിയില്‍ നിന്ന് പുറപ്പെടും. ആഗസ്ത് 29, സപ്തംബര്‍ ഒന്ന്, മൂന്ന്, അഞ്ച് തീയതികളില്‍ ഷാര്‍ജയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസുണ്ടാവും. രാവിലെ 6.30ന് ആയിരിക്കും വിമാനം പുറപ്പെടുന്നത്.
ഷാര്‍ജയിലേക്ക് ഐസി 595 വിമാനത്തില്‍ ബുക്ക് ചെയ്തവരുടെ ടിക്കറ്റ് ഐസി 1595 വിമാനത്തില്‍ റീ ബുക്ക് ചെയ്തതായി ഇന്ത്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. പ്രത്യേകവിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിനാല്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ചില വിമാനങ്ങള്‍ റദ്ദാക്കിയ സാഹചര്യത്തിലാണിത്.












Click it and Unblock the Notifications