ഓണക്കാല തീവണ്ടികള്‍ 24 മുതല്‍
തിരുവനന്തപുരം: ഓണക്കാല സ്പെഷ്യല്‍ തീവണ്ടികള്‍ ഈ മാസം 24ന് ആരംഭിയ്ക്കും. ചെന്നൈ-തിരുവനന്തപുരം, തിരുവനന്തപുരം-ചെന്നൈ, എഗ്മൂര്‍-തിരുവനന്തപുരം, മാംഗ്ലൂര്‍-തിരുവനന്തപുരം, തിരുവനന്തപുരം മാംഗ്ലൂര്‍, ചെന്നൈ-മാംഗ്ലൂര്‍, മാംഗ്ലൂര്‍-ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യല്‍ ട്രെയിനുകള്‍. സ്പെഷ്യല്‍ ട്രെയിനുകള്‍ക്കുള്ള ബുക്കിംഗ് ആഗസ്ത് ഏഴ് ശനിയാഴ്ച തുടങ്ങും.
25നും 26നും രാത്രി 9.15ന് ചെന്നൈ സെന്‍ട്രലില്‍ നിന്നും തീവണ്ടി തിരുവനന്തപുരത്തേയ്ക്ക് പുറപ്പെടും. പിറ്റേദിവസം വൈകീട്ട് നാലിന് തിരുവനന്തപുരത്ത് എത്തും. 26നും 29നും വൈകീട്ട് 5.30ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം രാവിലെ 10.15ന് ചെന്നൈയില്‍ എത്തും. എഗ്മൂറില്‍ നിന്നും 29ന് രാത്രി 8.30ന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്ത് എത്തും.
30ന് വൈകീട്ട് നാലിന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം രാവിലെ 8.35ന് എഗ്മൂറില്‍ എത്തും. 24ന് രാത്രി 10ന് മാംഗ്ലൂരില്‍ നിന്നും പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്ത് നിന്നും രാത്രി ഏഴിന് തിരിയ്ക്കുന്ന തീവണ്ടി പിറ്റേന്ന് രാവിലെ 9.15ന് മാംഗ്ലൂരില്‍ എത്തും. 26ന് വൈകീട്ട് നാലിന് ചെന്നൈയില്‍ നിന്നും തിരിയ്ക്കുന്ന സൂപ്പര്‍ ഫാസ്റ് തീവണ്ടി പിറ്റേദിവസം രാവിലെ 7.45ന് മാംഗ്ലൂരില്‍ എത്തും.
29ന് വൈകീട്ട് നാലിന് മാംഗ്ലൂരില്‍ നിന്നും പുറപ്പെടുന്ന സൂപ്പര്‍ ഫാസ്റ് തീവണ്ടി പിറ്റേദിവസം രാവിലെ എട്ടിന് ചെന്നൈയില്‍ എത്തും.












Click it and Unblock the Notifications