ഫിജി അട്ടിമറി: വൈസ് പ്രസിഡണ്ടിന് തടവ്
സുവ, ഫിജി: ഫിജി അട്ടിമറിയുമായി ബന്ധപ്പെട്ട് ഒരാള്‍ക്ക് കൂടി തടവ്. വൈസ് പ്രസിഡണ്ടായ ജോപ് സെനലോലിയ്ക്കാണ് നാല് വര്‍ഷം തടവ് ശിക്ഷ കിട്ടിയത്. 2000 ല്‍ ഫിജി പ്രധാനമന്ത്രിയായിരുന്ന ഇന്ത്യന്‍ വംശജനായ മഹേന്ദ്ര ചൗധരിയെ പുറത്താക്കിയ അട്ടിമറിയില്‍ പങ്കാളിയായിരുന്നു ജോപ്.
കേസില്‍ പ്രതിയായിരുന്ന ജോര്‍ജ്ജ് സ്പെയ്റ്റിനെ നേരത്തെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഫിജി ഹൈകോടതി ഓഗസ്റ് അഞ്ച് വ്യാഴാഴ്ചയാണ് ഈ വിധി പ്രഖ്യാപിച്ചത്. കലാപത്തിന് ശേഷം നിയമവിരുദ്ധമായി മന്ത്രിമാരെ സത്യപ്രതിജ്ഞചെയ്യിച്ചതാണ് ജോപിനെതിരെ ആരോപിയ്ക്കപ്പെട്ട പ്രധാന കുറ്റം.
ഈയാള്‍ക്ക് പുറമേ മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍ രക്വറ്റ വകാലാബറിനേയും മൂന്ന് ബിസിനസുകാരേയും കോടതി ശിക്ഷിച്ചു.












Click it and Unblock the Notifications