ഇറാഖില്‍ പൊരിഞ്ഞയുദ്ധം;26 മരണം
ബാഗ്ദാദ്: ഷിയാ മുസ്ലിം നേതാവായ അല്‍-സദറിന്റെ നേതൃത്വത്തിലുള്ള സേന ഇറാഖ് സുരക്ഷാസേനയുമായി അതിരൂക്ഷമായ യുദ്ധത്തില്‍. ഇതുവരെ 26 പേര്‍ കൊല്ലപ്പെട്ടു. 90 പേര്‍ക്ക് പരിക്കേറ്റു.
യുഎസ് സേന ഇറാഖ് സുരക്ഷാസേനയെ സഹായിക്കുന്നുണ്ട്. 18 ജഡങ്ങളും 73 മുറിവേറ്റവരും ആഗസ്ത് ആറ് വെള്ളിയാഴ്ച ഇവിടെ എത്തിയതായി സദര്‍ ജനറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. എട്ട് ജഡങ്ങളും 17 മുറിവേറ്റവരും എത്തിയതായി അല്‍ ഷുവാദര്‍ ആശുപത്രി അറിയിച്ചു. മറ്റ് രണ്ട് ആശുപത്രികളിലും പരിക്കേറ്റ 10 പേര്‍ എത്തിയിരുന്നു.
ബസ്രയില്‍ ബ്രിട്ടീഷ് സേനയുമായും നസിരിയയില്‍ ഇറ്റാലിയന്‍ സേനയുമായും നജഫില്‍ യുഎസ് സേനയുമായും തീവ്രവാദികള്‍ ഏറ്റുമുട്ടുന്നുണ്ട്. ഇവിടെ ഇതിനകം 50 പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications