കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ദി മോചനത്തിന് സാധ്യത തെളിയുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: ഇറാക്കില്‍ ബന്ദികളായി കഴിയുന്ന ഇന്ത്യക്കാരെ ഉടന്‍ മോചിപ്പിച്ചേക്കുമെന്ന് സൂചന. ആഗസ്ത് ഏഴ് ശനിയാഴ്ച തന്നെ ബന്ദികളെ മോചിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. അതേ സമയം ബന്ദി മോചനം സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായിട്ടില്ല.

റാഞ്ചികളുമായി ചര്‍ച്ച നടത്തിയിരുന്ന ഷെയ്ക്ക് ഹിഷം അല്‍-ദുലൈയ്മിയുമായി കെജിഎല്‍ കമ്പനി വീണ്ടും ബന്ധം സ്ഥാപിച്ചതോടെയാണ് ബന്ദികളെ മോചിപ്പിക്കുമെന്ന കാര്യത്തില്‍ വീണ്ടും പ്രതീക്ഷയുണര്‍ന്നത്.

ചര്‍ച്ച അവസാന ഘട്ടത്തിലാണെന്നും താമസിയാതെ ഒരു അനുകൂല ഫലം ചര്‍ച്ചയ്ക്കുണ്ടാവുമെന്നും ദുലൈയ്മി അറിയിച്ചതായി ഇറാക്കിലെ ഇന്ത്യന്‍ എംബസിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നേരത്തെ കെജിഎല്‍ കമ്പനി താനുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് ദുലൈയ്മി മധ്യസ്ഥചര്‍ച്ചകളില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബന്ദികളെ മോചിപ്പിക്കുന്നതിന് റാഞ്ചികള്‍ ആവശ്യപ്പെട്ട പണം നല്‍കാമെന്ന് കെജിഎല്‍ കമ്പനി അറിയിച്ചതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X