കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി: ചെന്നൈ വികസനപാതയില്‍

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഐടി-ബിപിഒ മേഖലക്ക് അനുയോജ്യമായ നഗരമല്ലെന്ന ചെന്നൈയുടെ പ്രതിഛായ മാറ്റി കൂടുതല്‍ ഐടി, ബിപിഒ കമ്പനികളെ ചെന്നൈയിലേക്ക് ആകര്‍ഷിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശ്രമിക്കുന്നു.

ചെന്നൈ ഐടി-ബിപിഒ മേഖലക്ക് അനുയോജ്യമായ നഗരമല്ലെന്ന ധാരണ പഴങ്കഥയാണെന്നും ബിപിഒ-ഐടി കമ്പനികള്‍ക്ക് കടന്നുവരാവുന്ന എല്ലാ സൗകര്യങ്ങളും ചെന്നൈയിലുണ്ടെന്നും തമിഴ്നാട് ഐടി സെക്രട്ടറി വിവേക് ഹരിനാരായണ്‍ പറഞ്ഞു.

ഐടി-ബിപിഒ വ്യവസായത്തിന് അനുയോജ്യമായ 50 ലക്ഷം ചതുരശ്രയടി സ്ഥലം ചെന്നൈയില്‍ ലഭ്യമാണ്. ഒരു ഐടി കോറിഡോര്‍ ചെന്നൈയില്‍ നിര്‍മിക്കുന്നതിന് തമിഴ്നാട് സര്‍ക്കാരിന് പദ്ധതിയുണ്ട്.

ഐടി വ്യവസായത്തിനുള്ള സ്റാമ്പ് തീരുവയില്‍ പകുതിയായി കുറച്ചിട്ടുണ്ട്. നാല് ശതമാനം മാത്രമാണ് ഇപ്പോള്‍ സ്റാമ്പ് തീരുവ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ സ്റാമ്പ് ഡ്യൂട്ടിയാണ് തമിഴ്നാട്ടിലേത്.

ഐടി-ബിപിഒ മേഖലയ്ക്ക് യോജിച്ച പ്രദേശമല്ല ചെന്നൈയെന്ന ധാരണ മാറ്റുന്നതിനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഭാരതി, വിഎസ്എന്‍എല്‍, റിലയന്‍സ് എന്നിവയുടെ കേബിള്‍ സര്‍വീസ് ലഭ്യമായ ചെന്നൈയില്‍ മികച്ച ബാന്‍ഡ്വിഡ്ത്ത് സൗകര്യമാണുള്ളത്. ചെന്നൈയിലെ ജലദൗര്‍ലഭ്യം പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ചെന്നൈ കഴിഞ്ഞാല്‍ രണ്ടാമത്തെ ഐടി-ബിപിഒ കേന്ദ്രമായി കോയമ്പത്തൂരിനെ വികസിപ്പിച്ചുവരികയാണ്.

ചെന്നിൈലെ വിപ്രോയുടെ 25 ഏക്കറിലുള്ള കാമ്പസ് വികസിപ്പിക്കുന്നതിന് 85 ഏക്കര്‍ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. കോയമ്പത്തൂരില്‍ പുതിയ കേന്ദ്രം തുടങ്ങുന്നതിന് വിപ്രോ 25 ഏക്കര്‍ സ്ഥലത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്- ഹരിനാരായണ്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X