Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ഹൗസിന് നേരെ യുവമോര്‍ച്ച മാര്‍ച്ച്

ദില്ലി: തിരുവനന്തപുരത്ത് കോവളം കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് ദില്ലിയിലെ കേരളഹൗസിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആഗസ്ത് ഏഴ് ശനിയാഴ്ച മാര്‍ച്ച് നടത്തി.

കേരള ഹൗസിന് മുന്നില്‍ വച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. യുവമോര്‍ച്ച നേതാവ് ഹഷ്വര്‍ധനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

പിന്നീട് യുവമോര്‍ച്ച നേതാക്കള്‍ വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം കേരള ഹൗസ് അധികൃതര്‍ക്ക് നല്‍കി. കോവളം കൊട്ടാരം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിലനിര്‍ത്തുക, ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് സൗജന്യമായി സര്‍ക്കാര്‍ ചികിത്സ നല്‍കുക, ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസുകാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+