പരസ്യവിമര്‍ശനം നിര്‍ത്തണം: ഹസ്സന്‍
കൊച്ചി: യുഡിഎഫിലെ ഘടകകക്ഷികള്‍ ആന്റണി സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കുന്നത് നിര്‍ത്തണമെന്ന് മന്ത്രി എം. എം. ഹസ്സന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലെ വീഴ്ചയിലും ഉയര്‍ച്ചയിലും യുഡിഎഫിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസിന് മാത്രമല്ല ഉത്തരവാദിത്തമുള്ളത്. എല്ലാ ഘടകക്ഷികള്‍ക്കും ഭരണത്തില്‍ കൂട്ടുത്തരവാദിത്തമുണ്ട്- ഹസ്സന്‍ ചൂണ്ടിക്കാട്ടി. ആഗസ്ത് ഏഴ് ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസ്സന്‍.
സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതിയോട് വിയോജിപ്പുണ്ടെങ്കില്‍ അത് യുഡിഎഫ് ഏകോപനസമിതിയിലാണ് പറയേണ്ടത്. സര്‍ക്കാരിനെതിരായ വിമര്‍ശനം ഘടകകക്ഷികള്‍ പരസ്യമായി നടത്തുന്നത് ശരിയല്ല. അതൊരു മുന്നണിയുടെ പ്രവര്‍ത്തനത്തിന് യോജിച്ചതല്ലെന്ന് ഹസ്സന്‍ പറഞ്ഞു.












Click it and Unblock the Notifications