Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് മജിസ്ട്രേറ്റുമാരുടെ നിയമനം റദ്ദാക്കി

കൊച്ചി: മുന്‍സിഫ്-മജിസ്ട്രേറ്റുമാരുടെ നിയമനത്തില്‍ ഹൈക്കോടതി സംവരണവ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് ഹൈക്കോടതിയുടെ അസാധാരണമായ ഒരു വിധിന്യായത്തില്‍ വ്യക്തമാക്കി.

സംവരണവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട മുന്‍സിഫ്-മജിസ്ട്രേറ്റുമാരുടെ ആറ് ഒഴിവുകളില്‍ മുന്നോക്ക വിഭാഗക്കാരെ നിയമിച്ചത് നിയമവിരുദ്ധമാമെന്ന് ചൂണ്ടിക്കാട്ടി ജസ്റിസ് കെ. തങ്കപ്പന്‍ റദ്ദാക്കി.

സംവരണത്തിന് അര്‍ഹതയുള്ള ഉദ്യോഗാര്‍ഥികളെ കിട്ടിയില്ലെന്ന കാരണത്താല്‍ മെറിറ്റ് ലിസ്റില്‍ നിന്നുള്ളവര്‍ക്ക് നിയമനം നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് ജസ്റിസ് തങ്കപ്പന്‍ കുറ്റപ്പെടുത്തി.

മുന്‍സിഫ്-മജിസ്ട്രേറ്റ് നിയമനത്തിന്റെ സാധുതയെ ചോദ്യം ചെയ്ത് സിറാജ് കരോളിയും മറ്റും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് വിധിയുണ്ടായത്.

2002 മാര്‍ച്ച് 23ന് പ്രസിദ്ധീകരിച്ച സെലക്ഷന്‍ ലിസ്റിലാണ് സംവരണതത്വം ലംഘിച്ചതായി കോടതി കണ്ടെത്തിയത്. സംവരണം ചെയ്ത ഒഴിവുകളിലേക്ക് മെറിറ്റ് വിഭാഗത്തില്‍ നിന്ന് നിയമനം നടത്തിയ ഹൈക്കോടതിയുടെ നടപടി സ്വേഛാപരമാണെന്ന് വിധിന്യായത്തില്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+