വിദ്യാഭ്യാസകച്ചവടം അനുവദിയ്ക്കില്ല: പിണറായി
പാലക്കാട്: സ്വാശ്രയ കോളെജുകള്‍ വിദ്യാഭ്യാസ കച്ചവടം നടത്താനാണ് ഉദ്ദേശമെങ്കില്‍ അത് അനുവദിയ്ക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
സാമുദായിക വാദികളും മദ്യകച്ചവട്കാരുമാണ് ഇപ്പോള്‍ വിദ്യാഭ്യാസ കച്ചവടത്തിന് ഇറങ്ങിയിരിയ്ക്കുന്നത്. ഇത് തടയുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. സംസ്ഥാനത്തെ സ്വാശ്രയ സ്ഥാപനങ്ങള്‍ എല്ലാം തന്നെ അടച്ചാലും ഒന്നും സംഭവിയ്ക്കാന്‍ പോകുന്നില്ല. ജനകീയ വിദ്യാഭ്യാസമായിരിയ്ക്കണം സര്‍ക്കാരിന്റെ ലക്ഷ്യം. പിണറായി പറഞ്ഞു.












Click it and Unblock the Notifications