Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ പ്രതിനിധികള്‍ക്ക് കേരളത്തില്‍ മര്‍ദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തിയ വിദേശ മാനേജ്മെന്റ് വിദഗ്ദര്‍ക്ക് മര്‍ദ്ദനമേറ്റു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയുടെ പ്രതിനിധികള്‍ക്കാണ് തിരുവനന്തപുരത്ത് വച്ച് മര്‍ദ്ദനമേറ്റത്.

ഓഗസ്റ് ഏഴ് ശനിയാഴ്ച രാവിലെയായിരുന്നു ആക്രമണം. ഔദ്യോഗിക പരിശോധനയ്ക്കായി നബാര്‍ഡിന്റെ ഓഫീസിലെത്തിയതായിരുന്നു ഇവര്‍. ഇടതുപക്ഷ പാര്‍ട്ടികളെ അനുകൂലിയ്ക്കുന്ന സംഘടനകള്‍ ഇവര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് ഇവരെ വലിച്ച് ഓഫീസിന് പുറത്തിറക്കി.

സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ഒരു അഖിലേന്ത്യാ പഠനത്തിന്റെ ഭാഗമായാണ് തങ്ങള്‍ തിരുവനന്തപുരത്ത് നബാര്‍ഡിലെത്തിയതെന്ന് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ ട്രേഡ് യൂണിയനുകള്‍ ഇത് അംഗീകരിയ്ക്കുന്നില്ല. ഈ സന്ദര്‍ശനത്തിന് പിന്നില്‍ ഗൂഢഉദ്ദേശം ഉണ്ടെന്നാണ് യൂണിയനുകള്‍ ആരോപിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+