സ്വാശ്രയ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: കോളജില്‍ ഫീസ് നല്കാന് പണമില്ലാതെ പഠനം നിര്‍ത്തിയ സ്വാശ്രയകോളജ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു.
എടവണ്ണ ജാമിഅ നദ്വിയ്യ സ്വാശ്രയ കോളജിലെ ബിഎസ്സി ഫിസിക്സ് വിദ്യാര്‍ഥിനി ഫാസില (18) ആണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഫാസിലയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി സഹോദരി മാത്രം വീട്ടിലുള്ളപ്പോഴാണ് ഫാസില ആത്മഹത്യക്ക് ശ്രമിച്ചത്. ചെറുവണ്ണൂര്‍ സ്രാമ്പ്യ കണ്ണഞ്ചേരി പറമ്പില്‍ ഫാത്തിമബിയുടെ മകളാണ് ഫാസില.
കഴിഞ്ഞ വര്‍ഷമാണ് ഫാസില ഒന്നാം വര്‍ഷ ബിഎസ്സിക്ക് ചേര്‍ന്നത്. ഒന്നാം വര്‍ഷം ഫീസിനത്തില്‍ 8000 രൂപയും പരീക്ഷാഫീസും അടച്ചിരുന്നെങ്കിലും ഫാസില പരീക്ഷയെഴുതിയിരുന്നില്ല. രണ്ടാം വര്‍ഷം ഫീസടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ ഫാസില കോളജില്‍ പോയില്ല. സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പല തവണ കോളജ് പോയിരുന്നെങ്കിലും ഫീസ് മുഴുവന്‍ അടച്ചാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുനല്കാനാവൂവെന്ന് കോളജ് അധികൃതര്‍ പറഞ്ഞതായി ഫാസിലയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തി.
അതേ സമയം ഫാസില സര്‍ട്ടിഫിക്കറ്റുകള്‍ക്കായി തന്നെ ബന്ധപ്പെട്ടിരുന്നില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ പി. അബ്ദുള്അസീസ് പറഞ്ഞു. ഫാസില ആദ്യവര്‍ഷ ഫീസിന്റെ ആദ്യഗഡുവായ 5350 രൂപ മാത്രമേ അടച്ചിരുന്നൂള്ളു. ഒരു മാസത്തിന് ശേഷം ക്ലാസില്‍ വരാതായി. ഇക്കൊല്ലം ജൂണില്‍ ടിസി വേണമെന്ന് കോളജ് സൂപ്രണ്ടിനോട് ഫോണില്‍ ആവശ്യപ്പെട്ടിരുന്നു. പ്രിന്‍സിപ്പലിനെ ബന്ധപ്പെടണമെന്ന് പറഞ്ഞിരുന്നെങ്കിലും ആരും തന്നെ വന്ന് കണ്ടിട്ടില്ല- പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications