ബിജെപിയില്‍ പുതുമുഖങ്ങള്‍
ദില്ലി: ബിജെപി വിവിധ സെല്ലുകള്‍ പുനസംഘടിപ്പിച്ചപ്പോള്‍ അതില്‍ പുതുമുഖങ്ങളും. ബിജെപിയുടെ സാംസ്കാരിക വിഭാഗത്തില്‍ സിനിമാതാരം സുരേഷ് ഒബ്റോയി അംഗമാണ്. നളിന്‍ എസ്. കോഹ്ലിയും സാംസ്കാരിക വിഭാഗത്തില്‍ ഉണ്ട്.
മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ചെറുമകന്‍ സിദ്ധാര്‍ത്ഥ് നാഥ് സിംഗ് മീഡിയ വിഭാഗം മേധാവിയായിരിക്കും. ബിജെപിയുടെ സാഹിത്യ-പ്രസിദ്ധീകരണ വിഭാഗം ചുമതല സുധീന്ദ്ര കുല്‍ക്കര്‍ണിയ്ക്കായിരിക്കും. പാര്‍ട്ടിയുടെ സാമ്പത്തിക വിഭാഗം സാമ്പത്തികവിദഗ്ധനായ പി.എന്‍. വിജയ് നയിക്കും. ബല്‍ബീര്‍ പുഞ്ച് ബുദ്ധിജീവിവിഭാഗം തലവനായിരിക്കും. തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ചുമതല റിട്ട. ഐഎഎസ് ഓഫീസര്‍ ആര്‍. രാമകൃഷ്ണയ്ക്കായിരിക്കും.
ആനന്ദ് പണ്ഡിറ്റ് കോമേഴ്സ് വിഭാഗം മേധാവിയായിരിക്കും. മുന്‍ എംപി കിരിറ്റ് സോമയ ബിജെപിയുടെ ഇന്‍വെസ്റേഴ്സ് വിഭാഗത്തെ നയിക്കും. വിമുക്ത ഭടന്മാരുടെ വിഭാഗത്തിന്റെ ചുമതല ബ്രിഗ്രേഡിയര്‍ ബി.ഡി. മിശ്രയ്ക്കായിരിക്കും.
മത്സ്യത്തൊഴിലാളിവിഭാഗം കേണല്‍ എന്‍.പി. ഷണ്മുഖം കൈകാര്യം ചെയ്യും.












Click it and Unblock the Notifications