ബന്ദിമോചനം വീണ്ടും പ്രതിസന്ധിയില്‍
ദില്ലി: ഇറാഖില്‍ ബന്ദികളാക്കിയ മൂന്ന് ഇന്ത്യക്കാരുടെയും മോചനം വീണ്ടും പ്രതിസന്ധിയില്‍. ഇവരെ തട്ടിക്കൊണ്ടുപോയ തീവ്രവാദികള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതാണ് മോചനപ്രതീക്ഷകള്‍ക്ക് തിരിച്ചടിയായതെന്ന് കരുതുന്നു.
ബന്ദികള്‍ ഉടന്‍ മോചിതരാകുമെന്ന് ആഗസ്ത് ഏഴ് ശനിയാഴ്ച ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തീവ്രവാദിസംഘടനയായ ഹോള്‍ഡേഴ്സ് ഓഫ് ബ്ലാക് ബാനേഴ്സിന്റെ പ്രതിനിധി ഷേഖ് ഹിഷാം അല്‍-ദുലൈമിയും ബന്ദികളുടെ കമ്പനിയായ കെജിഎല്ലും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയ ശേഷമാണ് തീവ്രവാദികള്‍ പുതിയ ആവശ്യം മുന്നോട്ട് വച്ചിരിയ്ക്കുന്നത്.
കഴിഞ്ഞ രാത്രിവരെ എല്ലാം ഭംഗിയായി മുന്നോട്ട് പോയതാണ്. ബന്ദികളെ ഉടനെ വിട്ടുകിട്ടുമെന്നാണ് കരുതിയിരുന്നത്. അതിനിടയിലാണ് തീവ്രവാദികള്‍ പുതിയ ആവശ്യം മുന്നോട്ട് വച്ചത്.- കെജിഎല്‍ വക്താവായ റാണ അബു സെയ്നെ പറഞ്ഞു.
പുതിയ ആവശ്യം കെജിഎല്‍ അംഗീകരിയ്ക്കുമോ എന്ന ചോദ്യത്തിന് റാണ അബു സെയ്നെ വ്യക്തമായ മറുപടി നല്കിയില്ല. തീവ്രവാദികളുടെ ആവശ്യമെന്തെന്ന് വ്യക്തമാക്കാനും സെയ്നെ തയ്യാറായില്ല. തീവ്രവാദികള്‍ കൂടുതല്‍ പണമാണ് ആവശ്യപ്പെട്ടതെന്ന് കരുതുന്നു. ബന്ദികളുടെ മോചനത്തിന് എന്ത് വിട്ടുവീഴ്ചയും ചെയ്യുമെന്ന് കരുതുന്നതിനാല്‍ പുതിയ സമ്മര്‍ദ്ദതന്ത്രം എന്ന നിലയിലാണ് അവര്‍ പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്ന് സെയ്നെ പറഞ്ഞു.












Click it and Unblock the Notifications