ബച്ചന്‍ ഇടപെടണമെന്ന് ദുലെയ്മി
ദില്ലി: ഇറാഖില്‍ ബന്ദികളായ മൂന്ന് ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന് അമിതാഭ് ബച്ചനും പഴയകാല സിനിമാതാരം ആശാ പരേഖും ഇടപെടണമെന്ന് റാഞ്ചികളുമായി ചര്‍ച്ച നടത്തുന്ന മുഖ്യമധ്യസ്ഥന്‍ ഷെയ്ഖ് ഹാഷിം അല്‍-ദുലെയ്മി ആവശ്യപ്പെട്ടു.
ബന്ദികളെ മോചിപ്പിക്കണമെന്ന് അമിതാഭ് ബച്ചനോ ആശാപരേഖോ റാഞ്ചികളോട് അഭ്യര്‍ഥിക്കണമെന്നാണ് ദുലൈയ്മി ആവശ്യപ്പെട്ടതെന്ന് ബന്ദികളായ ട്രക്ക് ഡ്രൈവര്‍മാര്‍ ജോലി ചെയ്തിരുന്ന കുവൈത്തിലെ കെജിഎല്‍ കമ്പനിയുടെ വക്താവ് റാണ അബു-സെയ്നെ അറിയിച്ചു.
താന്‍ ബച്ചന്റെയും ആശാ പരേഖിന്റെയും ആരാധകനാണെന്നും ബന്ദികളെ മോചിപ്പിക്കണമെന്ന അവരുടെ അഭ്യര്‍ഥന റാഞ്ചികളില്‍ സ്വാധീനം ചെലുത്തുമെന്നും ദുലെയ്മി പറഞ്ഞു.












Click it and Unblock the Notifications