ബന്ദികളെ ഉടന്‍ വിട്ടയക്കുമെന്ന് സര്‍ക്കാര്‍
ദില്ലി: ഇറാക്കില്‍ ബന്ദികളായി കഴിയുന്ന ഇന്ത്യക്കാരെ ഉടന്‍ വിട്ടയക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കെജിഎല്‍ കമ്പനിയും മുഖ്യമധ്യസ്ഥനായ ഷെയ്ഖ് ദുലെയ്മിയും തമ്മിലുള്ള ചര്‍ച്ചകള്‍ ബന്ദികളുടെ മോചനത്തിന് വഴിയൊരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ബന്ദികള്‍ മോചിതരായെന്ന സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണെന്നും ഇതുവരെയുള്ള സൂചനകള്‍ അനുകൂലമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
അല്‍ദുലൈയ്മിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ആഗസ്ത് എട്ട് ഞായറാഴ്ച തന്നെ ബന്ദികളെ വിട്ടയക്കുമെന്നാണ് സൂചനയെന്ന് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications