ആന്റണി ബുധനാഴ്ച ദില്ലിക്ക് തിരിച്ചേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണി ആഗസ്ത് 11 ബുധനാഴ്ച ദില്ലിയിലേക്ക് തിരിച്ചേക്കും. എഐസിസിയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി യോഗത്തിനായാണ് ആന്റണി ദില്ലിയിലേക്ക് പോവുന്നതെങ്കിലും മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് അദ്ദേഹം ഹൈക്കമാന്റ് നേതാക്കളുമായി ചര്‍ച്ച നടത്തിയേക്കും.
ആന്റണി ദില്ലി സന്ദര്‍ശനം മാറ്റിവച്ചത് പുന:സംഘടന ഉടന്‍ വേണമെന്ന നിലപാടുള്ള യുഡിഎഫ് നേതാക്കളില്‍ അതൃപ്തിയുണര്‍ത്തിയിട്ടുണ്ട്. പുന:സംഘടന നീട്ടിക്കൊണ്ടപോവരുതെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയും രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.
ഗുജറാത്ത് സന്ദര്‍ശനം കഴിഞ്ഞ് ചൊവാഴ്ചയോ ബുധനാഴ്ചയോ എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ദില്ലിയിലെത്തിയേക്കും. ഡ്രാഫ്റ്റിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ആന്റണി പട്ടേലുമായി ചര്‍ച്ച നടത്തും. തുടര്‍ന്നായിരിക്കും സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
പുന:സംഘടന കോണ്‍ഗ്രസിന്റെ മാത്രം കാര്യമാണെന്ന നിലപാടാണ് മുസ്ലിം ലീഗിനെ പോലുള്ള ഘടകകക്ഷികള്‍ക്കുള്ളത്. എന്നാല്‍ എല്ലാ മന്ത്രിമാരും മാറണമെന്ന അഭിപ്രായമുള്ളതിനാല്‍ ഇതുസംബന്ധിച്ച് ഹൈക്കമാന്റ് നേതാക്കള്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയേക്കും.












Click it and Unblock the Notifications