കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയെ രക്ഷിയ്ക്കാന്‍ ഹിന്ദുസമുദായം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആന്റണിയ്ക്കെതിരെ പ്രബല ക്രിസ്തീയ സമുദായം കരുക്കള്‍ നീക്കുമ്പോള്‍ രക്ഷിയ്ക്കാന്‍ എന്‍എസ്എസും എസ്എന്‍ഡിപിയും അടങ്ങുന്ന ഹിന്ദുവിഭാഗം രംഗത്ത്.

മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും ആന്റണിയെ നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്സ് വിഭാഗം സോണിയാഗാന്ധിയെ സമീപിച്ചിരുന്നു. എന്നാല്‍ ആന്റണിയെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് പിറ്റേന്ന് തന്നെ 10 ജനപഥില്‍ സോണിയാഗാന്ധിയെ കാണാന്‍ എന്‍എസ്എസ്-എസ്എന്‍ഡിപി വിഭാഗം നേതാക്കള്‍ എത്തി.

കേരളാരാഷ്ട്രീയത്തിന്റെ ഈ അപൂര്‍വ ദിശാപരിണാമം ബിജെപിയുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കൗതുകത്തോടെയാണ് വീക്ഷിയ്ക്കുന്നത്. മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷസമുദായങ്ങള്‍ക്ക് സംവരണം നല്കണമെന്നാവശ്യപ്പെടുന്ന നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ സമ്മര്‍ദ്ദം ചെലുത്താന്‍ കേരളത്തില്‍ എന്‍എസ്എസും എസ്എന്‍ഡിപിയും കൈകോര്‍ക്കുകയാണ്. ഇക്കാര്യത്തില്‍ ആന്റണിയുടെ പിന്തുണ ഉറപ്പാക്കാന്‍ ഈ രണ്ട് സമുദായങ്ങളും ആന്റണിയെ പിന്തുണയ്ക്കുകയാണ്. ആന്റണിയുമായും കോണ്‍ഗ്രസുമായും ഉള്ള ഈ സമുദായങ്ങളുടെ അടുത്ത ബന്ധം മൂലം ഇരുസമുദായങ്ങളുമായി കൈകോര്‍ക്കാനുള്ള ബിജെപിയുടെ മോഹത്തിന് തടസ്സം സൃഷ്ടിയ്ക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X