റിപ്പോര്‍ട്ടില്‍ തോമസ് ഐസക്കിന് വിമര്‍ശനം
തിരുവനന്തപുരം: മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് വിലയിരുത്തുന്നതിന് എല്‍ഡിഎഫ് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ. തോമസ് ഐസക്ക് എംഎല്‍എയുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നു.
മൂവാറ്റുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് തോമസ് ഐസക്കിന്റെ വീഴ്ചകള്‍ കാരണമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പന്ന്യന്‍ രവീന്ദ്രന്‍ ചെയര്‍മാനും ടി. കെ. ചന്ദ്രചൂഡന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ അംഗങ്ങളായുള്ള സമിതിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
രണ്ട് നേതാക്കളുടെ വീഴ്ചകളെ കുറിച്ചു മാത്രമാണ് റിപ്പോര്‍ട്ടില്‍ പേരെടുത്തു വിമര്‍ശിച്ചിട്ടുള്ളത്. കേരള കോണ്‍ഗ്രസ്(സെക്യുലര്‍) നേതാവ് പി. സി. ജോര്‍ജിന്റെ വീഴ്ചകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റികളുടെ യോഗത്തിലൊന്നും ഐസക് പങ്കെടുത്തിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മണ്ഡലം കമ്മിറ്റികളുടെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ ഐസക്കിനെ അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല.
ഐസക്കിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെ പറ്റി എറണാകുളം ജില്ലാ കമ്മിറ്റി സിപിഎം സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications