അഭിനയം സ്വന്തം നേട്ടം നോക്കി: കമല്‍
തിരുവനന്തപുരം: സ്വന്തം നേട്ടം നോക്കി മാത്രമാണ് ഇന്ന് താരങ്ങള്‍ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാവുന്നതെന്ന് സംവിധായകന്‍ കമല്‍. തന്റെ പുതിയ ചിത്രമായ മഞ്ഞുപോലൊരു പെണ്‍കുട്ടി മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രദര്‍ശിപ്പിച്ച ശേഷം പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമല്‍.
കൊട്ടാരക്കര നായകനായ അരനാഴികനേരം എന്ന ചിത്രത്തില്‍ ചെറിയ വേഷമായിട്ടുപോലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായി അഭിനയിക്കാന്‍ സത്യനും നസീറും മുന്നോട്ട് വന്നു. എന്നാല്‍ ഇന്ന് ഏതെങ്കിലും താരം ഇതിന് തയ്യാറാവുമോ?-കമല്‍ ചോദിച്ചു.
അമ്യൂസ്മെന്റ് പാര്‍ക്കില്‍ പോകുന്നതുപോലെയോ ഐസ്ക്രീം പാര്‍ലറില്‍ പോകുന്നതുപോലെയോ ഉള്ള ലാഘവത്തോടെയാണ് ഇന്ന് ആളുകള്‍ സിനിമകാണാന്‍ പോകുന്നത്. കൗമാരക്കാരായ കുട്ടികള്‍ അഭിമുഖീകരിയ്ക്കുന്ന പ്രശ്നങ്ങള്‍ അപൂര്‍വമായി മാത്രമേ മലയാളസിനിമയില്‍ വിഷയമായിട്ടുണ്ട്. ലാലു അലക്സ് എന്ന നടന്‍ ഒരു പ്രത്യേക ഇമേജില്‍ തളയ്ക്കപ്പെടാത്ത നടനായതിനാലാണ് ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. താരപരിവേഷത്തെ തള്ളിപ്പറയുന്നില്ല. പക്ഷെ താരപരിവേഷമുണ്ടായാലേ ഒരു സിനിമ വിജയിക്കൂ എന്ന അഭിപ്രായമില്ല. - കമല്‍ പറഞ്ഞു.












Click it and Unblock the Notifications