പുന:സംഘടന: ലീഗിലും പ്രതിസന്ധി
തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടനയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കോണ്‍ഗ്രസിലെന്ന പോലെ മുസ്ലിം ലീഗിലും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു.
പുന:സംഘടന നടക്കുമ്പോള്‍ കോണ്‍ഗ്രസ് തങ്ങളുടെ വകുപ്പുകള്‍ ആവശ്യപ്പെടില്ലെന്നാണ് മുസ്ലിം ലീഗ് നേതൃത്വം കരുതുന്നത്. പുന:സംഘടന കോണ്‍ഗ്രസിന്റെ മാത്രം കാര്യമാണെന്നാണ് ലീഗിന്റെ നിലപാട്. അതേ സമയം ലീഗ് മന്ത്രിമാര്‍ വകുപ്പുകള്‍ വച്ചുമാറണമെന്ന അഭിപ്രായം ലീഗിലെ ഒരു വിഭാഗത്തിനുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്താണ് ഏറ്റവുമധികം വിവാദം ഉയരുന്നത്. ഈ സാഹചര്യത്തില്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കണമെന്ന അഭിപ്രായം ചിലര്‍ക്കുണ്ട്. പകരം സ്കൂള്‍ വിദ്യാഭ്യാസവും കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന സാമൂഹ്യക്ഷേമവകുപ്പും നാലകത്ത് സൂപ്പിയ്ക്ക് നല്കാനാണ് ആലോചന.
മുസ്ലിം ലീഗിന്റെ സംഘടനാ തലത്തിലും ചില മാറ്റങ്ങള്‍ വരണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പി. കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്നും പകരം ബാഫഖി തങ്ങളെ ഈ സ്ഥാനത്തേക്ക് നിയോഗിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു. അതേ സമയം ഇ. ടി. മുഹമ്മദ് ബഷീറിന്റെ പേരും ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications