ഹിന്ദുമണ്ഡലം പുനരുജ്ജീവിപ്പിക്കുന്നു
കൊച്ചി: വിശാല ഹിന്ദു ഐക്യത്തിനായി എന്‍എസ്എസും എസ്എന്‍ഡിപിയും തമ്മില്‍ ധാരണയിലെത്തിയതായി സൂചന. ഹിന്ദുഐക്യത്തിനായുള്ള വേദിയെന്ന നിലയില്‍ അമ്പതുകളുടെ ആദ്യത്തില്‍ മന്നത്ത് പത്മനാഭനും ആര്‍. ശങ്കറും ചേര്‍ന്ന് രൂപം നല്‍കിയ ഹിന്ദുമണ്ഡലം പുനരുജ്ജീവിപ്പിക്കാനാണ് ഇരുസംഘടനകളുടെയും നേതൃത്വങ്ങള്‍ തമ്മിലുള്ള ധാരണ.
എന്‍എസ്എസ് അസിസ്റന്റ് സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി നടത്തിയ അനൗപചാരിക ചര്‍ച്ചയിലാണ് ഐക്യം സംബന്ധിച്ച ചില ധാരണകളുണ്ടായത്.
ഹിന്ദു സമുദായത്തിന്റെ പൊതുതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മന്നവും ശങ്കറും രൂപം നല്‍കിയ ഹിന്ദു മണ്ഡലം പുനരുജ്ജീവിപ്പിക്കുന്നതിനാണ് തങ്ങള്‍ ആലോചിക്കുന്നതെന്ന് ഒരു എസ്എന്‍ഡിപി നേതാവ് പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തുന്നതിന് മുമ്പ് ചര്‍ച്ചകള്‍ നടത്തും.
എന്‍എസ്എസ് നേതൃത്വത്തിനും ഇതേ കാഴ്ചപാടാണുള്ളത്. ഹിന്ദുമണ്ഡലം പുനരുജ്ജീവിപ്പിക്കണമെങ്കില്‍ സംഘടനാപരമായ ചില തടസങ്ങള്‍ നീക്കേണ്ടതുണ്ടെന്ന് എന്‍എസ്എസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഗുരുവര്‍ഷം-150ന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി. കെ. നാരായണപ്പണിക്കരെ എസ്എന്‍ഡിപി ക്ഷണിച്ചത് ഇരുസംഘടനകളും തമ്മില്‍ കൂടുതല്‍ അടുക്കുന്നു എന്ന സൂചനയാണ് നല്‍കുന്നത്.
അതേ സമയം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ഉദ്ഘാടനം ചെയ്യുന്ന ഗുരുവര്‍ഷത്തില്‍ പങ്കെടുക്കുന്നതിനായി ക്ഷണിക്കുന്നവരുടെ പട്ടികയില്‍ നിന്ന് ന്യൂനപക്ഷവിഭാഗത്തിലെ രണ്ട് പ്രമുഖ നേതാക്കളുടെ പേര് നീക്കം ചെയ്തത് ശ്രദ്ധേയമായി.












Click it and Unblock the Notifications