സൗത്ത് ബ്ലോക്കില്‍ തീ
ദില്ലി: പ്രധാനമന്ത്രിയുടെ ഓഫീസും പ്രതിരോധ-വിദേശകാര്യമന്ത്രിമാരുടെ ഓഫീസുകളും നില കൊള്ളുന്ന സൗത്ത് ബ്ലോക്കില്‍ തീ. പ്രതിരോധമന്ത്രി പ്രണബ് മുഖര്‍ജിയുടെ ചേംബറിന്റെ മുറിയുടെ തൊട്ടടുത്താണ് തീ കണ്ടത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീയ്ക്ക് കാരണമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഫയര്‍ ഫോഴ്സ് സേന ഒട്ടും വൈകാതെ തീ അണച്ചു.
തീ പടര്‍ന്നപ്പോള്‍ പ്രണബ് മുഖര്‍ജി ഓഫീസില്‍ ഉണ്ടായിരുന്നില്ല.












Click it and Unblock the Notifications