മെഡി. കൗണ്‍സലിംഗ് 20ന് മുമ്പ്: കോടതി
ദില്ലി: എല്ലാം സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളിലെ ആദ്യ റൗണ്ട് കൗണ്‍സലിംഗ് ആഗസ്ത് 20ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി.
ആഗസ്ത് ഒമ്പത് തിങ്കളാഴ്ചയാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്. ജസ്റിസുമാരായ വൈ.കെ. സബര്‍വാള്‍, ഡി.എം. ധര്‍മ്മാധികാരി എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ അഖിലേന്ത്യാതലത്തിലുള്ള 15 ശതമാനം ക്വാട്ട സീറ്റുകളില്‍ എത്രയെണ്ണം ഒഴിഞ്ഞുകിടക്കുന്നു എന്ന കാര്യം ആഗസ്ത് 21ന് അറിയിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരാണ് ഇക്കാര്യം കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജനറലിനെ അറിയിക്കേണ്ടത്.
ഏതാനും ഡോക്ടര്‍മാര്‍ നല്കിയ പരാതിയനുസരിച്ചാണ് സുപ്രീംകോടതിയുടെ ഈ വിധി. അഖിലേന്ത്യാ ക്വാട്ടയിലുള്ള ഒരൊറ്റ സീറ്റുപോലും സ്റേറ്റ് ക്വാട്ടയിലേക്ക് സുപ്രീംകോടതിയുടെ അറിവില്ലാതെ മാറ്റരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications