ഭൂഗര്‍ഭഅറയില്‍ പെട്ടവരെ രക്ഷപ്പെടുത്തി
ദില്ലി: ഹിമാചല്‍ പ്രദേശിലെ കുള്ളുവില്‍ ഭൂഗര്‍ഭഅറയില്‍ കുടുങ്ങിയ 20 പേരെ രക്ഷപ്പെടുത്തി.
ഒരു ജലവൈദ്യത പദ്ധതിയുടെ സ്ഥലത്തെ ഭൂഗര്‍ഭഅറയിലാണ് ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കമ്പനിയുടെ തൊഴിലാളികളായ 20 പേര്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് കുടുങ്ങിയത്. ഉരുള്‍പൊട്ടലുണ്ടാവുമ്പോള്‍ ഇവര്‍ അറയ്ക്കുള്ളില്‍ ജോലിയിലായിരുന്നു. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ഭൂഗര്‍ഭഅറയിലേക്കുള്ള വഴി അടയുകയായിരുന്നു.
ഭൂഗര്‍ഭ അറയ്ക്കുള്ളില്‍ എത്ര പേരുണ്ടെന്ന് കൃത്യമായി അറിയില്ല. 30 മുതല്‍ 40 പേര്‍ വരെ ഇവിടെ ജോലിയെടുത്തിരുന്നതായി കരുതുന്നു. ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന യന്ത്രങ്ങള്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോയിരുന്നു.












Click it and Unblock the Notifications