Get Updates
Get notified of breaking news, exclusive insights, and must-see stories!

പുന:സംഘടന: ചര്‍ച്ച ചെയ്തില്ലെന്ന് ഹസ്സന്‍

തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടന നടത്തുന്നതിനെക്കുറിച്ച് മന്ത്രിസഭയിലോ പാര്‍ട്ടിയിലോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എം. എം. ഹസ്സന്‍.

പുന:സംഘടന സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണെന്ന് ഹസ്സന്‍ പറഞ്ഞു. ആഗസ്ത് ഒമ്പത് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുന:സംഘടന സംബന്ധിച്ച് പത്രങ്ങളില്‍ നിന്ന് വായിച്ച അറിവ് മാത്രമേ തനിക്കുള്ളൂ. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയിലോ കെപിസിസിയിലോ പുന:സംഘടന നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. പുന:സംഘടന സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ആശയങ്ങള്‍ വാര്‍ത്തകളായി എഴുതുകയായിരുന്നു.

പുന:സംഘടന നടത്തുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ഹസ്സന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+