Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദുഐക്യ നീക്കത്തിന് തിരിച്ചടി

തിരുവനന്തപുരം: വിശാല ഹിന്ദു ഐക്യത്തിനുള്ള നീക്കം നടത്തുന്ന എസ്എന്‍ഡിപി യോഗം ഗുരുവര്‍ഷം-150 ഉദ്ഘാടനം ചെയ്യുന്നതിനായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ ക്ഷണിച്ചതിനെതിരെ എസ്എന്‍ഡിപിയും എന്‍എസ്എസിലും മുറുമുറുപ്പ് ഉയരുന്നു.

കേരളത്തില്‍ എസ്എന്‍ഡിപിയുമായും എന്‍എസ്എസുമായും കൈകോര്‍ക്കാന്‍ ശ്രമിയ്ക്കുന്ന ബിജെപിയും ആന്റണിയുമായി ചേര്‍ന്നുകൊണ്ടുള്ള ഈ ഐക്യശ്രമത്തെ എതിര്‍ക്കുന്നുണ്ട്.

ഹിന്ദു ഐക്യത്തിന് വേണ്ടിയുള്ളതാണ് ഈ സമ്മേളനമെങ്കില്‍ അതിഥിയായി ക്ഷമിക്കേണ്ടത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെയോ മറ്റോ ആയിരുന്നുവെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ പറഞ്ഞു.

മലയാളത്തിലെ ഒരു പ്രമുഖ മതേതര പത്രം സോണിയയെ ജോണ്‍പോള്‍ മാര്‍പ്പാപ്പയുടെ അനൗദ്യോഗിക വക്താവായാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യയെ ക്രിസ്തീയവത്കരിക്കാന്‍ മാര്‍പ്പാപ്പ തന്റെ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതപരിവര്‍ത്തനത്തോടുള്ള ശ്രീനാരായണഗുരുവിന്റെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ ഹിന്ദു ഐക്യ വേദിയില്‍ സോണിയാഗാന്ധിയുടെ സാന്നിധ്യം ഉണ്ടാവുന്നതില്‍ വൈരുധ്യമുണ്ട്- പരമേശ്വരന്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+