പാല മുനിസിപ്പല്‍ ചെയര്‍മാന്‍ രാജിവച്ചു
പാല: മുനിസിപ്പല്‍ ചെയര്‍മാന്‍ പ്രൊഫ. എ. സി. ജോസ് രാജിവച്ചു. ജോസിനെതിരായ അവിശ്വാസപ്രമേയം പ്രതിപക്ഷം അവതരിപ്പിക്കാനിരിക്കെയാണ് രാജി.
മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തില്‍ ജോസ് മാണി പരാജയപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അന്തര്‍നാടകങ്ങളാണ് കേരള കോണ്‍ഗ്രസ് (എം) നേതാവായ ജോസിന്റെ രാജിയില്‍ കലാശിച്ചത്. പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസപ്രമേയം പാസാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ജോസ് രാജിവച്ചത്.
മൂവാറ്റുപുഴ മണ്ഡലത്തില്‍ ജോസ് മാണിക്കെതിരെ നീക്കം നടത്തിയെന്ന പേരില്‍ നേരത്തെ വൈസ് ചെയര്‍മാന്‍ കെ. ആര്‍. മുരളീധരന്‍ നായരെ തത്സ്ഥാനത്തു നിന്ന് നീക്കം ചെയ്തിരുന്നു. ഇതേതുടര്‍ന്ന് മുരളീധരന്‍നായര്‍ പ്രതിപക്ഷവുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചത്.
യുഡിഎഫിന്റെ ഐക്യം കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ രാജിവയ്ക്കുന്നതെന്ന് ജോസ് പറഞ്ഞു.












Click it and Unblock the Notifications