രവി, പികെവി പാര്‍ലമെന്റ് സമിതികളില്‍
ദില്ലി: സിപിഐ നേതാവ് പി.കെ. വാസുദേവന്‍ നായര്‍ എംപിയും കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയും രണ്ട് പാര്‍ലമെന്റ് സമിതികളുടെ അധ്യക്ഷന്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു.
തൊഴില്‍വകുപ്പിന്റെ ലോക്സഭാ സമിതിയെയാണ് പി.കെ. വാസുദേവന്‍നായര്‍ നയിക്കുക. മാനവവിഭവശേഷിയ്ക്കുള്ളരാജ്യസഭാ സമിതിയെ വയലാര്‍ രവി നയിക്കും. ആഗസ്ത് ഒമ്പത് തിങ്കളാഴ്ചയാണ് പുതിയ സമിതികള്‍ രൂപീകരിച്ചത്.
പ്രതിപക്ഷത്തിന് ഒമ്പത് സമിതികളുടെ ചുമതല നല്കി. ബിജെപിയ്ക്ക് ഏഴ് സമിതികളുടെ ചുമതലയുണ്ട്. അവരുടെ സഖ്യകക്ഷികളായ അണ്ണാ ഡിഎംകെയ്ക്കും ശിവസേനയ്ക്കും ഓരോ സമിതികളുടെ വീതം നയിയ്ക്കും.
കോണ്‍ഗ്രസ് എട്ട് സമിതികള്‍ക്കും സിപിഎം മൂന്ന് സമിതികള്‍ക്കും സമാജ്വാദി പാര്‍ട്ടി രണ്ടെണ്ണത്തിനും സിപിഐ, രാഷ്ട്രീയജനതാദള്‍ എന്നിവര്‍ ഒരോ സമിതികള്‍ക്കും നേതൃത്വം നല്കും.












Click it and Unblock the Notifications