Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളിയ്ക്കെതിരെ നീക്കം

തൃശൂര്‍: എന്‍എസ്എസുമായി യോജിയ്ക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കങ്ങള്‍ക്കെതിരെ എസ്എന്‍ഡിപി സംസ്ഥാനപ്രസിഡന്റ് വിദ്യാസാഗര്‍ കരുക്കള്‍ നീക്കുന്നു. നേരത്തെ തന്നെ വെള്ളാപ്പളളിയുമായി പിണങ്ങിക്കഴിയുന്ന ഡോ. കെ. കെ. രാഹുലനുള്‍പ്പെടെയുള്ളവരെ ഇതിനായി തന്നോടൊപ്പം നിര്‍ത്തുകയാണ് വിദ്യാസാഗര്‍.

കഴിഞ്ഞ ദിവസം തൃശൂരില്‍ നരേന്ദ്രന്‍കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് മുസ്ലിം സര്‍വീസ് സൊസൈറ്റി സംസ്ഥാനസമിതി സംഘടിപ്പിച്ച യോഗത്തില്‍ ഡോ. കെ. കെ. രാഹുലനും വിദ്യാസാഗറും പ്രസംഗിച്ചിരുന്നു. ഇരുവരും വെള്ളാപ്പള്ളിയ്ക്കെതിരെ ശക്തമായി ആഞ്ഞടിച്ചു. മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള പിന്നാക്കജാതിക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ കൂടുതല്‍ സംവരണം അനുവദിയ്ക്കണമെന്ന നിലപാടാണ് ഇരുവര്‍ക്കും ഉള്ളത്.

നരേന്ദ്രന്‍ കമ്മീഷന്‍ സംബന്ധിച്ച് വെള്ളാപ്പള്ളി പറയുന്നതല്ല ഈഴവസമുദായത്തിന്റെ നിലപാടെന്ന് ഡോ. കെ.കെ. രാഹുലന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളിയുടെയും നാരായണപ്പണിയ്ക്കരുടെയും ശബ്ദമാകരുത് എസ്എന്‍ഡിപി നേതാവിന്റെ ശബ്ദം. - ഡോ.കെ.കെ. രാഹുലന്‍ പറഞ്ഞു.

നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമഗ്രമല്ല, അത് നടപ്പാക്കിയാല്‍ സമുദായവൈരം ഉണ്ടാകും എന്നെല്ലാം വെള്ളാപ്പള്ളി പറയുന്നു. എന്നാല്‍ അദ്ദേഹം തെറ്റായവഴികളിലൂടെയാണ് സഞ്ചരിയ്ക്കുന്നത്. അധികാരം അധസ്ഥിതരിലേയ്ക്ക് എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. എന്നാല്‍ അതിന് കടക വിരുദ്ധമായ നിലപാടാണ് അദ്ദേഹം കൈക്കൊള്ളുന്നത്. - രാഹുലന്‍ അഭിപ്രായപ്പെട്ടു.

പിന്നാക്ക, മര്‍ദ്ദിതജനവിഭാഗങ്ങള്‍ ഒന്നിച്ച് നിന്ന് പോരാടുമ്പോള്‍ അതിന് എസ്എന്‍ഡിപിയും ഉണ്ടാകുമെന്ന് എസ്എന്‍ഡിപി സംസ്ഥാന പ്രസിഡന്റ് അഡ്വ.സി.കെ. വിദ്യാസാഗര്‍ പറഞ്ഞു. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ എന്‍എസ്എസ് നേതാവിന്റെ ശബ്ദത്തില്‍ എസ്എന്‍ഡിപി നേതാവിന് സംസാരിക്കാന്‍ പറ്റില്ല. അങ്ങിനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് ചരിത്രത്തിന്റെ പാഠം പഠിയ്ക്കാത്തതുകൊണ്ടാണ്. എസ്എന്‍ഡിപിയുടെ നിയോഗം എല്ലാ പിന്നാക്കജനവിഭാഗങ്ങള്‍ക്കും ഒപ്പം നില്ക്കാനാണ്. - വിദ്യാസാഗര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+