വിഎസ് അമൃതാനന്ദമയിയ്ക്കെതിരെ
പാലക്കാട്: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മാതാ അമൃതാനന്ദമയിയ്ക്കെതിരെ ഒരു ചടങ്ങില്‍ ആഞ്ഞടിച്ചു. സ്വാശ്രയ കോളെജ് വിദ്യാര്‍ത്ഥിനി രജനി എസ്. ആനന്ദിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് വിഎസ് മാതാ അമൃതാനന്ദമയിയെ വിമര്‍ശിച്ചത്.
രജനി എസ്. ആനന്ദിന്റെ മാതാപിതാക്കള്‍ മാതാ അമൃതാനന്ദമയീമഠത്തെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ മഠം അവരെ സഹായിച്ചില്ലെന്നും ആരോപിച്ചാണ് വിഎസ് അമൃതാനന്ദമയിയ്ക്കെതിരെ വിമര്‍ശനം തൊടുത്തുവിട്ടത്. ഒരു പക്ഷെ അലക്കുകാരുടെ മകള്‍ കൊക്കിലൊതുങ്ങുന്നത് കൊത്തിയാല്‍ മതി എന്നാവും ആ കരുണാമയിയുടെ(അമൃതാനന്ദമയി) അഭിപ്രായം. - വിഎസ് പറഞ്ഞു.
കരുനാഗപ്പള്ളി കടപ്പുറത്ത്, കടല്‍ തിരമാലകളെ വെല്ലുവിളിച്ച് കടലില്‍ പോയി മത്സ്യത്തൊഴിലാളികള്‍ കൊണ്ടുവന്ന മീന്‍ പെറുക്കി വിറ്റ് ജീവിച്ചിരുന്നതാണ് ഈ കരുണാമയി(അമൃതാനന്ദമയി). - വിഎസ് പറഞ്ഞു.












Click it and Unblock the Notifications