ഇറാഖില്‍ സ്ഫോടനം: ഏഴ് മരണം
ബാഗ്ദാദ്: ഇറാഖില്‍ ബാഗ്ദാദിന്റെ വടക്ക് കിഴക്കന്‍ ഭാഗത്തുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴ് പൊലീസുകാര്‍ മരിച്ചു. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ദിയാലാ പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവര്‍ണറെ വധിക്കാനുള്ള ശ്രമമാണ് നടന്നത്. പരിക്കേറ്റവരില്‍ ഡെപ്യൂട്ടി ഗവര്‍ണറും ഉള്‍പ്പെടുന്നു. ഡെപ്യൂട്ടി ഗവര്‍ണര്‍ അഖ്വില്‍ ഹമിദ് അല്‍ അദിലിയെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആഗസ്ത് ഒമ്പത് തിങ്കളാഴ്ച രാവിലെ ഇന്ത്യന്‍ സമയം ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ഇറാഖില്‍ അല്‍-സദര്‍ സേനയും ഇറാഖി പട്ടാളക്കാരും തമ്മില്‍ പരക്കെ യുദ്ധം തുടരുകയാണ്. കഴിഞ്ഞ ദിവസം ഇവിടെ 43 പേര്‍ കൂടി കൊല്ലപ്പെട്ടു. ഷിയാ തീവ്രവാദിയായ അല്‍-സദറിനെതിരായ യുദ്ധത്തില്‍ ഇറാഖി സേനയെ യുഎസ് പട്ടാളവും സഹായിക്കുന്നുണ്ട്.












Click it and Unblock the Notifications