ഇസ്ലാമബാദില്‍ സ്ഫോടനം;8മരണം
ഇസ്ലാമബാദ്: കറാച്ചിയില്‍ ഒരു സുന്നി സ്കൂളില്‍ നടന്ന രണ്ട് സ്ഫോടനങ്ങളിലായി എട്ട് പേര്‍ കൊല്ലപ്പെട്ടു. 40ലധികം പേര്‍ക്ക് പരിക്കേറ്റു.
നേരത്തെ ജാമിയ ബിനോറിയ എന്ന സുന്നി സ്കൂളിന്റെ റസ്റോറന്റില്‍ ആദ്യ ബോംബ് സ്ഫോടനമുണ്ടായി. ആ സ്ഫോടനത്തില്‍ ആര്‍ക്കും അപകടമുണ്ടായില്ല. എന്നാല്‍ സ്ഫോടനസ്ഥലത്ത് എല്ലാവരും തടിച്ചുകൂടിയ സമയത്ത് രണ്ടാമതൊരു ബോംബ് സ്ഫോടനം കൂടിയുണ്ടായി. ഇതിലാണ് എട്ട് പേര്‍ കൊല്ലപ്പെട്ടത്.
ജാമിയ ബിനോറിയ സ്കൂളിലെ ചിലര്‍ക്ക് അഫ്ഗാനിസ്ഥാനിലെ താലിബാനുമായി അടുത്ത ബന്ധമുള്ളതായി പറയുന്നു. ഒരു സൈക്കിളിനോട് ചേര്‍ത്ത് കെട്ടിവച്ചിരുന്ന ബോംബാണ് ആദ്യം പൊട്ടിത്തെറിച്ചത്. രണ്ടാമത്തെ ബോംബ് ഒരു മോട്ടോര്‍ സൈക്കിളിനോട് കെട്ടിവച്ച നിലയിലായിരുന്നു.
മൂന്നാമതൊരു ബോംബ് പൊലീസ് നിര്‍വീര്യമാക്കി. രണ്ട് മാസം മുമ്പ് ജാമിയ ബിനോറിയ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സ്കൂളിന്റെ മേധാവിയായ മുഫ്തി ഷംസായിയെ അജ്ഞാതനായ ഒരാള്‍ വധിച്ചതിനെ തുടര്‍ന്നാണിത്. മുഫ്തി ഷംസായി ഒരു തീവ്രവാദിയായ മതപുരോഹിതനായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇതുവരെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.


Click it and Unblock the Notifications