Get Updates
Get notified of breaking news, exclusive insights, and must-see stories!

ചലബിയ്ക്ക് അറസ്റ് വാറന്റ്

ബാഗ്ദാദ്: മുന്‍ ഇറാഖി ഭരണകൗണ്‍സില്‍ അംഗമായിരുന്ന അഹമ്മദ് ചലബിയ്ക്കെതിരെ ഇറാഖ് സര്‍ക്കാര്‍ അറസ്റ് വാറന്റ് പുറപ്പെടുവിച്ചു. ചലബിയുടെ മരുമകന്‍ സാലേം ചലബിയ്ക്കെതിരെയും അറസ്റ് വാറന്റുണ്ട്. സദ്ദാം ഹുസൈനെ വിചാരണചെയ്യുന്നതിനുള്ള കോടതിയുടെ തലവനായിരുന്നു സാലേം ചലബി.

വഞ്ചനാക്കുറ്റമാരോപിച്ചാണ് അഹമ്മദ് ചലബിയ്ക്ക് അറസ്റ് വാറന്റ് നല്കിയിരിക്കുന്നത്. സാലേം ചലബിയ്ക്കെതിരെ കൊലക്കുറ്റമാണ് ചാര്‍ത്തിയിരിക്കുന്നത്.

നേരത്തെ യുഎസുമായും പെന്റഗണുമായി അടുത്ത ബന്ധത്തിലായിരുന്നു ചലബി. എന്നാല്‍ യുഎസ് അധികാരകൈമാറ്റത്തിന് ആഴ്ചകള്‍ക്ക്മുമ്പാണ് യുഎസ്-ചലബി ബന്ധം തകര്‍ന്നത്. അഹമ്മദ് ചലബി ഇറാഖിലെ കറന്‍സിയായ ദിനാര്‍ വ്യാജമായി അച്ചടിച്ച് വിതരണം ചെയ്തിരുന്നുവെന്നാണ് ആരോപണം. ചലബിയുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ ഈ വ്യാജദിനാറുകള്‍ കണ്ടെടുത്തിരുന്നു.

അഹമ്മദ് ചലബിയും മരുമകനും തങ്ങള്‍ക്കെതിരായ കുറ്റം നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ കുടുംബത്തിനെതിരായ രാഷ്ടീയഗൂഢാലോചനയുടെ ഭാഗമാണിതെന്ന് അഹമ്മദ് ചലബി ആരോപിയ്ക്കുന്നു. തനിയ്ക്കെതിരായ കൊലപാതകക്കുറ്റം വെറും അപഹാസ്യമാണെന്ന് സാലേം ചബലി പറഞ്ഞു. എന്നാല്‍ ഇതെല്ലാം ഇറാഖിന്റെ ആഭ്യന്തരപ്രശ്നമാണെന്ന് പറഞ്ഞ് യുഎസ് ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+