Get Updates
Get notified of breaking news, exclusive insights, and must-see stories!

പുസ്തകങ്ങള്‍ പിന്‍വലിക്കില്ല: ബിജെപി മന്ത്രിമാര്‍

ദില്ലി: എന്‍സിഇആര്‍ടി പ്രസിദ്ധീകരിച്ച ഹിസ്ററി, സോഷ്യല്‍ സയന്‍സ് പാഠപുസ്തകങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കില്ലെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാര്‍ പറഞ്ഞു.

കേന്ദ്ര ഉപദേശക ബോര്‍ഡിന്റെ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ മന്ത്രിമാര്‍ യോഗം ചേര്‍ന്ന് എന്‍സിഇആര്‍ടി പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങള്‍ പിന്‍വലിക്കാനുള്ള മാനുഷികവിഭവശേഷി വകുപ്പിന്റെ തീരുമാനം അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.

രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി ഘനശ്യാം തിവാരി, ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ആന്ദന്ദിബെന്‍ പട്ടേല്‍, മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി അല്‍ക ജെയ്ന്‍, ഛത്തീസ്ഗഡ് വിദ്യാഭ്യാസമന്ത്രി അജയ് ചന്ദ്രകര്‍, ജാര്‍ഖണ്ഡ് വിദ്യാഭ്യാസമന്ത്രി പശുപതി നാഥ് സിംഗ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ബിജെപി കേന്ദ്രനേതൃത്വം ഈ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് തിവാരി പറഞ്ഞു.

എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ പിന്‍വലിച്ച് പഴയ പാഠപുസ്തകങ്ങള്‍ പഠിപ്പിക്കാനുള്ള കേന്ദ്രതീരുമാനം നടപ്പാക്കില്ലെന്ന് മന്ത്രിമാരുടെ യോഗം പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+