കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോട്ട: ബില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യും

  • By Staff
Google Oneindia Malayalam News

ദില്ലി: പോട്ട റദ്ദാക്കുന്നതു സംബന്ധിച്ച ബില്ലിനെ കുറിച്ച് ആഗസ്ത് 10 ചൊവാഴ്ച വൈകീട്ട് നടക്കുന്ന കേന്ദ്രമന്ത്രിസഭായോഗം ചര്‍ച്ച ചെയ്തേക്കും.

പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയില്‍ ചൊവാഴ്ച ചേരുന്ന മന്ത്രിസഭായോഗം ബില്ലിന്റെ കരട് ചര്‍ച്ചയ്ക്കെടുത്തേക്കും. തീവ്രവാദം ഫലപ്രദമായി തടയുന്നതിന് നിലവിലുള്ള നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തേക്കും.

കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടിലിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ മാസം നടന്ന യോഗത്തിലാണ് ബില്ലിന്റെ കരടിന് അന്തിമരൂപമായത്. നിലവിലുള്ള നിയമങ്ങള്‍ ഉപയോഗിച്ചു തന്നെ തീവ്രവാദം ഫലപ്രദമായി തടയുന്നതിനുളള നിര്‍ദേശങ്ങള്‍ കരടിലുണ്ട്. പാര്‍ലമെന്റിന്റെ സമ്മേളനത്തില്‍ പോട്ട റദ്ദാക്കുന്ന ബില്‍ അവതരിപ്പിച്ചില്ലെങ്കിലും ഒക്ടോബറില്‍ പോട്ട റദ്ദാവും.

അതേ സമയം ഒക്ടോബറില്‍ നിയമം റദ്ദാവുന്നതിന് മുമ്പുതന്നെ ബില്‍ പാസാക്കുന്നതിലൂടെ പോട്ട റദ്ദാക്കുന്നത് കേന്ദ്രം സജീവമായി പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X