കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈകോയ്ക്കെതിരായ കേസുകള്‍ പിന്‍വലിച്ചു

  • By Staff
Google Oneindia Malayalam News

ചെന്നൈ: എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോയ്ക്കും മറ്റ് എട്ട് പേര്‍ക്കുമെതിരായ കേസുകള്‍ തമിഴ്നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. കേസുകള്‍ പിന്‍വലിക്കുന്നതു സംബന്ധിച്ച ഹര്‍ജി പബ്ലിക് പ്രോസിക്യൂട്ടര്‍ പോട്ട കോടതിയില്‍ സമര്‍പ്പിച്ചു.

വൈകോയ്ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന പോട്ട പുന:പരിശോധനാ സമിതിയുടെ നിര്‍ദേശം അനുസരിച്ചാണ് കേസുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

2002 ജൂണ്‍ 20ന് മധുരക്കടുത്ത് തിരുമംഗലത്ത് ഒരു പൊതുയോഗത്തില്‍ എല്‍ടിടിഇയെ അനുകൂലിച്ച് പ്രസംഗിച്ചതിനാണ് വൈക്കോയെ പോട്ട പ്രകാരം അറസ്റ് ചെയ്തത്. 19 മാസം വൈകോ ജയിലില്‍ കഴിഞ്ഞിരുന്നു.

വിചാരണ കോടതിയാണ് തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ടത്. ആഗസ്ത് 26നാണ് അടുത്ത വാദം കേള്‍ക്കല്‍.

മുഖം രക്ഷിക്കുന്നതിനുള്ള തന്ത്രമെന്ന നിലയിലാണ് തനിക്കും മറ്റ് എട്ടുപേര്‍ക്കുമെതിരായ പോട്ട കേസ് ജയലളിത സര്‍ക്കാര്‍ പിന്‍വലിച്ചതെന്ന് വൈകോ പറഞ്ഞു. പോട്ട നിയമം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ അന്തിമവിജയമാണ് ഇതെന്ന് വൈകോ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X