ഗായകന്‍ ബ്രഹ്മാനന്ദന്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത ഗായകന്‍ കെ. പി. ബ്രഹ്മാനന്ദന്‍ അന്തരിച്ചു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ കടക്കാവൂരിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
യേശുദാസ്, ജയചന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രഗത്ഭ ഗായകനായി അംഗീകരിക്കപ്പെട്ടിരുന്ന ബ്രഹ്മാനന്ദന്‍ കള്ളിച്ചെല്ലമ്മയിലെ മാനത്തെക്കായലിന്‍ എന്ന് തുടങ്ങുന്ന ഗാനത്തോടെയാണ് മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് എത്തിയത്.
താരകരൂപിണി, പ്രിയമുള്ളവളേ നിനക്ക് വേണ്ടി, പ്രിയമുള്ളവളേ തുടങ്ങിയ ഒട്ടേറേ ഗാനങ്ങളിലൂടെ ശ്രോതാക്കളുടെ മനസില്‍ സ്ഥാനം നേടിയ ഗായകനാണ് ബ്രഹ്മാനന്ദന്‍. നിര്‍മാല്യത്തിലെ ശ്രീമഹാദേവന്‍ എന്നു തുടങ്ങുന്ന ഗാനവും ആലപിച്ചത് ബ്രഹ്മാനന്ദനാണ്.
മലയത്തിപ്പെണ്ണ് എന്ന ചിത്രത്തിന്റെ സംഗീതസംവിധാനവും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. നൂറ്റമ്പതോളം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ബ്രഹ്മാനന്ദന് കഴിഞ്ഞ വര്‍ഷത്തെ സംഗീത നാടക അക്കാദമിയുടെ പുരസ്കാരം മാത്രമാണ് അവാര്‍ഡായി ലഭിച്ചിട്ടുള്ളത്.
ഭാര്യയും രണ്ട് മക്കളുമുണ്ട്. മകന്‍ രാജേഷ് ഗായകനാണ്.












Click it and Unblock the Notifications