മാസപ്പടി: അച്ചടക്ക നടപടി പിന്‍വലിച്ചിട്ടില്ല -സി.പി.എം.
തിരുവനന്തപുരം: അബ്കാരി കരാറുകാരന്‍ മണിച്ചനില്‍നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സി.പി.എം. ജില്ലാ കമ്മിറ്റി കൈക്കൊണ്ട ഒരച്ചടക്ക നടപടിയും പിന്‍വലിച്ചിട്ടില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഇത് ചര്‍ച്ച ചെയ്തിട്ടുപോലുമില്ല.
പാര്‍ട്ടി ഭരണഘടനയും സംഘടനാ തത്വങ്ങളും അനുസരിച്ച് മാത്രമാണ് പാര്‍ട്ടി അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നത്. സി.പി.എമ്മിനെ ജനങ്ങളുടെ മുന്നില്‍ വിലകുറച്ചു കാണിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ഈ വാര്‍ത്ത -സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. ഇതു സംബന്ധിച്ച പത്രവാര്‍ത്ത കെട്ടച്ചമച്ചതാണെന്ന് സി.പി.എം. ആരോപിച്ചു.
മണിച്ചനില്‍നിന്ന് മാസപ്പടി വാങ്ങിയതിന്റെ പേരില്‍ ഒമ്പത് സി.പി.എം. നേതാക്കള്‍ക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടി സി.പി.എം. പിന്‍വലിച്ചുവെന്നായിരുന്നു ഒരു പത്രത്തില്‍ വന്ന വാര്‍ത്ത.












Click it and Unblock the Notifications