കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂള്‍ എഫ്എം സ്റേഷന്‍: പദ്ധതി നടപ്പാക്കില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാഭ്യാസ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതിനായി എഫ്എം റേഡിയാ സ്റേഷനുകള്‍ സംസ്ഥാനത്ത് സ്ഥാപിക്കുന്നതിനായി ഒരു ചെന്നൈ കമ്പനിയുമായി ഒപ്പുവച്ച ധാരണാപത്രം താത്കാലികമായി റദ്ദാക്കി.

സ്കൂള്‍ സിലബസിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതിനായി ചെന്നൈയിലെ സിലികോണ്‍ വാലി കോര്‍പ്പറേഷനാണ് പൊതുവിദ്യാഭ്യാസ വകുപ്പുമായി കഴിഞ്ഞ ജൂലൈ 12ന് ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നത്. ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ ഈ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിലികോണ്‍ വാലി കോര്‍പ്പറേഷനെതിരായ ചില ആരോപണങ്ങളാണ് ധാരണാപത്രം താത്കാലികമായി റദ്ദാക്കുന്നതിന് കാരണമായത്.

സംസ്ഥാനത്ത് 100 എഫ്എം ട്രാന്‍സ്മിറ്ററുകള്‍ സ്ഥാപിക്കുന്നതിനായിരുന്നു പദ്ധതി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നേരത്തെ റെക്കോഡ് ചെയ്ത പാഠങ്ങള്‍ ഈ ട്രാന്‍സ്മിറ്ററുകളിലൂടെ പ്രക്ഷേപണം ചെയ്യും. മലപ്പുറം ജില്ലയിലെ ആനമങ്ങാട് ഗവര്‍മെന്റ് ഹൈസ്കൂളില്‍ ആദ്യത്തെ ട്രാന്‍സ്മിറ്റര്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. ആദ്യത്തെ എഫ്എം സ്റേഷന്റെ വിജയം വിലയിരുത്തിയതിന് ശേഷം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും എഫ്എം സ്റേഷനുകള്‍ സ്ഥാപിക്കാനായിരുന്നു ധാരണ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X