ഹൈക്കോടതി വിധിക്കെതിരെ ഹൈക്കോടതി അപ്പീല്‍ നല്‍കി
കൊച്ചി: സംവരണം ചെയ്ത തസ്തികകളിലേക്ക് യോഗ്യരായവരില്ലെങ്കില്‍ യോഗ്യരായ മറ്റുള്ളവരെ നിയമിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി വിധിക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ അപ്പീല്‍ നല്‍കി.
ഹൈക്കോടതിയുടെ നിയമനം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ആറ് മജിസ്ട്രേറ്റുമാരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് ഹൈക്കോടതി രജിസ്ട്രാര്‍ അപ്പീല്‍ നല്‍കിയത്. ചീഫ് ജസ്റിസിന്റെ നിര്‍ദേശപ്രകാരമാണ് രജിസ്ട്രാര്‍ അപ്പീല്‍ നല്‍കിയത്.
സംവരണം ചെയ്ത തസ്തികകളിലേക്ക് യോഗ്യരായവരില്ലെങ്കില്‍ യോഗ്യരായ മറ്റുള്ളവരെ നിയമിക്കുന്നത് സംവരണതത്വം ലംഘിക്കലല്ലെന്ന് രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടി. ജസ്റിസ് കെ. തങ്കപ്പന്റെ ഉത്തരവ് സ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയിന്മേല്‍ ഡിവിഷന്‍ ബെഞ്ച് പിന്നീട് വാദം കേള്‍ക്കും. സംവരണ തസ്കികയിലേക്ക് മെറിറ്റ് വിഭാഗത്തില്‍ നിന്ന് നിയമനം നേടിയ ബിന്ദു സുധാകരനും ഹര്‍ജി നല്‍യിട്ടുണ്ട്.
മുന്‍സിഫ്-മജിസ്ട്രേറ്റ് നിയമനത്തിനുള്ള എഴുത്തുപരീക്ഷക്ക് ശേഷമുള്ള അഭിമുഖത്തില്‍ 30 ശതമാനം മാര്‍ക്കെങ്കിലും നേടിയവരെ മാത്രമേ യോഗ്യതാപട്ടികയില്‍ ഉള്‍പ്പെടുത്തൂ. 30 ശതമാനം മാര്‍ക്ക് നേടാത്ത ആറ് സംവരണ ഉദ്യോഗാര്‍ഥികളെ മാറ്റി ഓപ്പണ്‍ മെറിറ്റില്‍ നിന്ന് പ്രവേശനം നല്‍കാന്‍ ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട ഉന്നതാധികാര സമിതിയാണ് ശുപാര്‍ശ നല്‍കിയത്. ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നിയമനം നടത്തിയത് നിയമവിരുദ്ധമാണെന്നാണ് ജസ്റിസ് കെ. തങ്കപ്പന്‍ ഉത്തരവിട്ടത്.












Click it and Unblock the Notifications