മഴ കൂടുതല്‍ മൂന്നാറില്‍
മൂന്നാര്‍: സംസ്ഥാനത്ത് കാലവര്‍ഷം അതിശക്തമായ ആഗസ്ത് അഞ്ച് മുതല്‍ എട്ട് വരെയുള്ള നാല് ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് മൂന്നാറില്‍.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴയാണ് ഈ ദിവസങ്ങളിലുണ്ടായത്. ആഗസ്ത് അഞ്ച്, ആറ്, എട്ട് തീയതികളില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് മൂന്നാറില്‍ തന്നെ. ആഗസ്ത് അഞ്ചിന് 21 സെന്റമീറ്റര്‍ മഴയാണ് മൂന്നാറില്‍ രേഖപ്പെടുത്തിയത്.
ആഗസ്ത് അഞ്ച് മുതല്‍ എട്ട് വരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സ്ഥലങ്ങളും ലഭിച്ച മഴയും: ആഗസ്ത് അഞ്ച്: മൂന്നാര്‍-21, പിറവം-19, വടകര-13, ഇടുക്കി-11, മാനന്തവാടി-10, ഹോസ്ദുര്‍ഗ്, അമ്പലവയല്‍, പറമ്പിക്കുളം, കുപ്പാടി, ചെങ്ങന്നൂര്‍, പീരുമേട്- ഒമ്പത് വീതം, ഒറ്റപ്പാലം, തൊടുപുഴ, മങ്കൊപ്പ്- എട്ട് വീതം, കണ്ണൂര്‍, തലശേരി, കൊയിലാണ്ടി, പട്ടാമ്പി, മാവേലിക്കര, ചേര്‍ത്തല, കാഞ്ഞിരപ്പള്ളി, പുനലൂര്‍, ആര്യങ്കാവ്- ഏഴ് വീതം, കോഴിക്കോട്, ചാലക്കുടി, കോട്ടയം- ആറ് വീതം. കരിപ്പൂര്‍, മണ്ണാര്‍ക്കാട്, കൊല്ലങ്കോട്, നെടുമങ്ങാട്, കുന്ദംകുളം, കൊച്ചി വിമാനത്താവളം, ഹരിപ്പാട്, തിരുവല്ല, കൊല്ലം, കോന്നി, കൊടുങ്ങല്ലൂര്‍, കണ്ണറ- അഞ്ച് വീതം, നിലമ്പൂര്‍, മഞ്ചേരി, ചിറ്റൂര്‍, ആലത്തൂര്‍, വടക്കാഞ്ചേരി, പെരുമ്പാവൂര്‍, തിരുവനന്തപുരം നഗരം, തൃശൂര്‍, എനമക്കല്‍- നാല് വീതം.
ആഗസ്ത് ആറ്: മൂന്നാര്‍-17, തൊടുപുഴ, ചാലക്കുടി- ഏഴ് വീതം, ദേവികുളം- ആറ്, ആലത്തൂര്‍, വടകര, കണ്ണറ, ആലുവ, പെരുമ്പാവൂര്‍-അഞ്ച് വീതം, കരിപ്പൂര്‍, കൊല്ലങ്കോട്, കോട്ടയം, കൊടുങ്ങല്ലൂര്‍, കുന്ദംകുളം, എനമക്കല്‍, മാവേലിക്കര, ചെങ്ങറ, വടക്കാഞ്ചേരി- നാല് വീതം.
ആഗസ്ത് ഏഴ്: മണ്ണാര്‍ക്കാട്- ആറ്, തലശേരി, കോഴിക്കോട്, കരിപ്പൂര്‍, പട്ടാമ്പി, തിരുവല്ല, ദേവികുളം- നാല് വീതം, വടകര, മഞ്ചേരി, ഇരിങ്ങാലക്കുട, കൊച്ചി വിമാനത്താവളം, ഹരിപ്പാട്- മൂന്ന് വീതം.
ആഗസ്ത് എട്ട്: മൂന്നാര്‍-എട്ട്, കരിപ്പൂര്‍ വിമാനത്താവളം, കൊച്ചി വിമാനത്താവളം, ചേര്‍ത്തല, കോട്ടയം- ഒന്ന് വീതം.












Click it and Unblock the Notifications