ഫ്ലോറിഡ യൂണി. സംസ്കൃതം കോഴ്സ് തുടങ്ങുന്നു
ഹൂസ്റണ്‍: സംസ്കൃതം കോഴ്സ് തുടങ്ങുന്നതിനായി ഫ്ലോറിഡ അന്തര്‍ദേശീയ സര്‍വകലാശാല ഓര്‍ലാന്റോ ഹിന്ദു യൂണിവേഴ്സിറ്റി ഒഫ് അമേരിക്കയുമായി ധാരണയിലെത്തി.
സംസ്കൃതത്തില്‍ നാല് കോഴ്സുകളാണ് ഫ്ലോറിഡ യൂണിവേഴ്സിറ്റി ആരംഭിക്കുന്നത്. ഹിന്ദു യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഡോ. ബി. വി. വെങ്കടകൃഷ്ണ ശാസ്ത്രിയും ഫ്ലോറിഡ അന്തര്‍ദേശീയ സര്‍വകലാശാല പ്രതിനിധിയും ചേര്‍ന്നാണ് കോഴ്സിന് രൂപം നല്‍കിയത്.
ലോകത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഈ കോഴ്സുകള്‍ക്ക് ചേരാം. ഫ്ലോറിഡക്ക് പുറത്ത താമസിക്കുന്നവര്‍ക്ക് 675 യുസ് ഡോളറാണ് ഫീസ്. കോഴ്സിനുള്ള രജിസ്ട്രേഷന്‍ ആഗസ്ത് 18ന് തുടങ്ങും.












Click it and Unblock the Notifications