കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്കായി പള്ളി പണിയുന്നു

  • By Staff
Google Oneindia Malayalam News

മധുര: തമിഴ്നാട് മുസ്ലിം സ്ത്രീ ജമാഅത്ത് പുതുക്കോട്ടയില്‍ സ്ത്രീകള്‍ക്കായി പ്രത്യേക പള്ളി പണിയുന്നു. തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം പോലുള്ള മുസ്ലിം സംഘടനകളില്‍ നിന്നും ഇതിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.

പുരുഷാധിപത്യം നിലനില്‍ക്കുന്ന മുസ്ലിം പാര്‍ട്ടികളില്‍ നിന്നും ജമാഅത്തുകളില്‍ നിന്നും ഭീഷണിയുണ്ടെങ്കിലും പള്ളി പണിയാനുള്ള തീരുമാനവുമായി മുന്നോട്ടു പോവുമെന്ന് തമിഴ്നാട് മുസ്ലിം സ്ത്രീ ജമാഅത്ത് ഡയറക്ടര്‍ ഡി. ഷരീഫ കാനം പറഞ്ഞു. മുസ്ലിം സ്ത്രീകളില്‍ ആത്മവിശ്വാസം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ത്രീകള്‍ക്കായി പ്രത്യേകപള്ളി പണിയുന്നത്.

എന്തുകൊണ്ടാണ് പള്ളികളില്‍ നമസ് അര്‍പ്പിക്കുന്നതിന് സ്ത്രീകളെ അനുവദിക്കാത്തത്? പളളികളില്‍ പ്രാര്‍ഥിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുമുണ്ട്. പുരുഷാധിപത്യം നിലനില്‍ക്കുന്ന ജമാഅത്ത് സ്ത്രീകളുടെ വികാരങ്ങള്‍ക്കോ വിചാരങ്ങള്‍ക്കോ പ്രാധാന്യം കല്പിക്കാറില്ല. സ്ത്രീകളുടെ അവകാശങ്ങളെ ഗൗനിക്കാതെ തലാക്ക് അനുവദിക്കുകയാണ് പതിവ്.

ഇ-മെയില്‍ വഴിയോ ഫോണ്‍ വഴിയോ പുരുഷന്‍മാര്‍ അയയ്ക്കുന്ന തലാഖുകള്‍ ഉടന്‍ തന്നെ അനുവദിക്കുകയാണ് ചെയ്തുവരുന്നത്. സ്ത്രീകള്‍ക്ക് ജമാഅത്തുകളില്‍ നിന്ന് നീതി ലഭിക്കുന്നില്ല. ചില ജമാഅത്തുകളില്‍ സ്ത്രീകള്‍ക്ക് അനുകൂലമായി നില്‍ക്കുന്ന ചിലരുണ്ടാലാവാമെങ്കിലും അവരുടെ ശബ്ദം ഉയരാന്‍ അനുവദിക്കാറില്ല- ഷരീഫ കാനം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X