കേന്ദ്രസഹായം വൈകുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേന്ദ്രസഹായം അനുവദിക്കുന്നത് അനിശ്ചിതമായി വൈകിക്കുകയാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ആഗസ്ത് 11 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരിതാശ്വാസം നേടിയെടുക്കുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിന് ഇരുമുന്നണികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തും. മത്സ്യതൊഴിലാളി ക്ഷേമസെസ് ബില്‍ കൊണ്ടുവരും. കോവളം കൊട്ടാരം കൈമാറ്റം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച രേഖകള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
രവീന്ദ്രന്‍ നായര്‍ ചെയര്‍മാനായി ധനകാര്യ കമ്മിഷന്‍ സംഘടിപ്പിക്കും. എഞ്ചിനീയറിംഗ് വിദ്യാര്‍ഥി രജനി എസ്. ആനന്ദിന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കുന്നതിന് സിറ്റിംഗ് ജഡ്ജിയുടെ സേവനം നല്‍കാനാവില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റിസ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ആത്മഹത്യകള്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കരുതെന്ന് ആന്റണി ആവശ്യപ്പെട്ടു.












Click it and Unblock the Notifications